ടിപ്പുസുല്‍ത്താന്‍ ഉറൂസ് വ്യാഴാഴ്ച; കാന്തപുരം മുഖ്യാതിഥിയാകും

Posted on: August 30, 2016 12:14 am | Last updated: August 30, 2016 at 12:14 am
SHARE

tippuമൈസൂരു: കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡിന് കീഴില്‍ നടക്കുന്ന ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ ഉറൂസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയാകും.
കര്‍ണാടക വഖ്ഫ് ബോര്‍ഡിന് കീഴിലെ വഖ്ഫ് എസ്റ്റേറ്റ് കമ്മിറ്റിയാണ് ഉറൂസ് സംഘടിപ്പിക്കുന്നത്. ടിപ്പുവിന്റെ ചരിത്രസ്മരണകളുറങ്ങുന്ന ശ്രീരംഗപട്ടണത്തില്‍ അടുത്ത വ്യാഴാഴ്ചയാണ് ചടങ്ങുകള്‍.
വ്യാഴാഴ്ച മൂന്ന് മണിക്ക് ടിപ്പു കോട്ടയില്‍ നിന്ന് തുടങ്ങുന്ന റാലിക്ക് കര്‍ണാടകയിലെ മത പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശ്രീരംഗപട്ടണത്തെ ഗഞ്ചാമിലെ ടിപ്പു മഖ്ബറയില്‍ റാലി സമാപിക്കും. ശേഷം നടക്കുന്ന സമ്മേളനത്തില്‍ വഖ്ഫ് എസ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റും കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുമായ തന്‍വീര്‍ സേട്ട് അധ്യക്ഷത വഹിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടകയിലെ മന്ത്രിമാരായ ഡി കെ ശിവകുമാര്‍, യു ടി ഖാദര്‍ , പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹീം, കെ റഹ്മാന്‍ ഖാന്‍ എം പി, സി എസ് പുട്ടരാജു എം പി, എം എല്‍ എമാരായ എ ബി രമേശ്, കെ എസ് പുട്ടനയ്യ, തുടങ്ങിയവര്‍ പങ്കെടുക്കും.
ശേഷം ടിപ്പുസുല്‍ത്താന്‍ അറബിക് കോളജില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബിരുദധാരികള്‍ക്കുള്ള സനദ്ദാന വിതരണവും കാന്തപുരം നിര്‍വഹിക്കും.
ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ മുഫ്തി സജ്ജാദ് ഹുസൈന്‍ മിസ്ബാഹി, കോളജ് പ്രസിഡന്റ് മന്‍സൂര്‍ സേട്ട്, ജനറല്‍ സെക്രട്ടറി സയ്യിദ് യൂനുസ് സാഹിബ്, ശാഫി സഅദി, അബ്ദുല്ല ബാവ, സലാം റസ്‌വി, സി പി സിറാജുദ്ദീന്‍ സഖാഫി, സയ്യിദ് സ്വാദിഖ് നൂറാനി, അബ്ദുല്‍ അസീസ് ഖുവ്വമി തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here