Connect with us

Kerala

കോളജില്‍ പടയണി അവതരിപ്പിക്കുന്നത് ആര്‍എസ്എസ് തടഞ്ഞു

Published

|

Last Updated

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പടയണി അവതരണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ക്ഷേത്രങ്ങളില്‍ ആചാരനുഷ്ടാനങ്ങളോടെ നടത്തുന്ന കലാരൂപങ്ങള്‍ കോളജ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നത് കലാരൂപത്തെ അവഹേളിക്കലാണെന്നാരോപിച്ചാണ് പരിപാടി നടത്തുന്നതിനെ എതിര്‍ത്തത്. തിങ്കളാഴ്ച രാവിലെയാണ് എം ജി കോളജിലും പരിപാടി നടത്താന്‍ തീരുമാനിച്ചത്. പ്രശസ്ത പടയണി കലാകാരന്‍ സുരേഷ് ഓതറയും സംഘവുമായിരുന്നു അവതാരകന്മാര്‍. എന്നാല്‍ ഞായറാഴ്ച തന്നെ കോളജ് പ്രിന്‍സിപ്പലെ വിളിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിക്കുകയും പരിപാടി നടത്തിയാല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. ആചാരനുഷ്ടാനങ്ങളോടെ തന്നെയാണ് കലാരൂപം അവതരിപ്പിച്ച് പാരമ്പര്യമുള്ള സംഘം കോളജില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചതെന്ന് മറ്റു ജില്ലകളില്‍ പടയണി കലാരൂപം അവതരിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചെങ്കിലും നിലപാട് മാറ്റാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.ജില്ലയിലെ ആചാരനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട് സി പി എം – ആര്‍ എസ് എസ് സംഘടനകള്‍ തമ്മിലുള്ള പോര് ഇപ്പോഴുള്ള പ്രതിഷേധത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.

---- facebook comment plugin here -----

Latest