ആര്‍എസ്എസിന്റെ പുതിയ യൂണിഫോം വില്‍പന തുടങ്ങി

Posted on: August 29, 2016 8:23 pm | Last updated: August 29, 2016 at 8:23 pm

RSS-dress-1-300x240.jpegനാഗ്പൂര്‍: ആര്‍എസ്എസിന്റെ പുതിയ യൂണിഫോമായ തവിട്ട് പാന്റിന്റെ വില്‍പന ആരംഭിച്ചു. നാഗ്പൂരിലെ ഹെഡ്ക്വാട്ടേഴ്‌സിലാണ് പുതിയ യൂണിഫോം എത്തിയിരിക്കുന്നത്. ഒരു പാന്റിന് 250 രൂപയാണ് വില. ആദ്യ ബാച്ചായി 10,000 പാന്റുകളാണ് ഇവിടെ എത്തിയിരിക്കുന്നത്.

മാര്‍ച്ചില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിലാണ് യൂണിഫോം മാറ്റാനുള്ള തീരുമാനമുണ്ടായത്. കറുത്ത തൊപ്പിയും വെള്ള ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും ആയിരിക്കും ആര്‍എസ്എസിന്റെ പുതിയ വേഷം. ഒക്ടോബറിലാണ് പുതിയ യൂണിഫോം ഔദ്യോഗികമായി നിലവില്‍ വരിക.