ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ദാന മജ്ഹിയുടെ കുടുംബത്തിന് ബഹ്‌റൈന്‍ രാജാവിന്റെ സഹായം

Posted on: August 29, 2016 2:41 pm | Last updated: August 29, 2016 at 2:41 pm
SHARE

odisha-man_ബഹ്‌റൈന്‍: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് 12 കിലോമീറ്റര്‍ നടക്കേണ്ടിവന്ന ദാന മജ്ഹിയുടെ കുടുംബത്തിന് ബഹ്‌റൈന്‍ രാജാവിന്റെ സഹായ വാഗ്ദാനം. മജ്ഹിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ ബഹ്‌റൈനിലെ പ്രാദേശിക അറബ് പത്രമായ അഖ്ബാര്‍ അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എംബസിയുമായി ബന്ധപ്പെട്ട രാജാവ് സഹായ വാഗ്ദാനം നല്‍കിയത്.

എന്നാല്‍ എംബസി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ക്ഷയരോഗം ബാധിച്ചാണ് മജ്ഹിയുടെ ഭാര്യ മരിച്ചത്. ആംബുലന്‍സ് വിളിക്കാന്‍ കാശില്ലെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞെങ്കിലും ആരും സഹായിച്ചില്ല. ഇതേതുടര്‍ന്നാണ് മജ്ഹി മൃതദേഹവും ചുമന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് നടക്കാന്‍ തുടങ്ങിയത്. പിന്നീട് വാര്‍ത്ത പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കളക്ടര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.