ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തിന് കാരണം ബീഫ് കഴിക്കുന്നതെന്ന് ബിജെപി നേതാവ്

Posted on: August 29, 2016 1:21 pm | Last updated: August 29, 2016 at 1:21 pm

udith rajന്യൂഡല്‍ഹി: ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തിന്റെ രഹസ്യം ബീഫ് കഴിക്കുന്നതാണെന്ന് ബിജെപി നേതാവ് ഉദിത് രാജ്. പാവപ്പെട്ടവനായ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോട് ബീഫ് കഴിക്കാന്‍ നിര്‍ദേശിച്ചത് കോച്ചായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഒന്‍പത് സ്വര്‍ണമെഡലുകള്‍ നേടാനായത്. എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഉദിത് രാജ് രംഗത്തെത്തി. ഇന്ത്യക്ക് മെഡലുകള്‍ ലഭിക്കാത്തതിന് കാരണം സൗകര്യങ്ങള്‍ ഇല്ലാത്തതാണെന്ന് വിമര്‍ശമുണ്ട്. എന്നാല്‍ സൗകര്യങ്ങളല്ല, അര്‍പ്പണമാണ് പ്രധാനം എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു താന്‍. പാവപ്പെട്ടനായിട്ടും ബോള്‍ട്ട് കാണിച്ച അര്‍പ്പണ മനോഭാവത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. കോച്ചിന്റെ നിര്‍ദേശം അനുസരിച്ച് ബോള്‍ട്ട് ബീഫ് കഴിച്ചു. അങ്ങനെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച ബോള്‍ട്ടിന് ധാരാളം സ്വര്‍ണമെഡലുകള്‍ നേടനായി. ഉദിത് രാജ് പറഞ്ഞു.