തീവണ്ടി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ച

Posted on: August 29, 2016 12:11 pm | Last updated: August 29, 2016 at 7:03 pm

train accidentകൊച്ചി: കറുകുറ്റി തീവണ്ടി അപകടത്തിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴചയെന്ന് റിപ്പോര്‍ട്ട്. തകരാറിലായ പാളം വേണ്ടവിധത്തില്‍ അറകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റെയില്‍വേയുടെ ഒഎംസി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചുമാറ്റി വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം രണ്ട് വശങ്ങളിലും സ്റ്റീല്‍ പ്ലേറ്റ് ഇട്ട് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാവുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.