പത്താന്‍കോട്ട് ആക്രമണം: പാക് പങ്കിന്റെ തെളിവുകള്‍ യുഎസ് ഇന്ത്യക്ക് കൈമാറി

Posted on: August 29, 2016 11:33 am | Last updated: August 29, 2016 at 7:03 pm

pathankottന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യുഎസ് ഇന്ത്യക്ക് കൈമാറി. ആക്രമണത്തിന്റെ സൂത്രധാരകരെന്ന് കരുതുന്നവരുടെ ഫേസ്ബുക്ക് എക്കൗണ്ടുകളുടെ ഐപി വിലാസങ്ങള്‍ പാക്കിസ്ഥാനിലാണ്. ജയ്‌ശെ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാനിലേതാണ്.

ആക്രമണസമയത്ത് അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌പേജ്, റാംഗൊനൂര്‍ ഡോട്ട് കോം, അല്‍കലാംഓണ്‍ലൈന്‍ ഡോട്ട് കോം എന്നീ വൈബ്‌സൈറ്റുകളിലാണ് അപ്‌ലോഡ് ചെയ്തത്. താരീഖ് സിദ്ദീഖി എന്ന ഇമെയില്‍ ആണ് ഈ രണ്ട് വെബ്‌സൈറ്റുകളും കൈകാര്യം ചെയ്യുന്നത്. വിലാസമായി നല്‍കിയിരിക്കുന്നത് കറാച്ചിയിലെ സ്ഥലമാണ്. ഈ എല്ലാ വെബ്‌സൈറ്റുകളും ഐപി വിലാസങ്ങളും പാക്കിസ്ഥാനില്‍ നിന്നുള്ളതാണെന്നും ഈ വെബ്‌സൈറ്റുകളിലെ അപ്‌ഡേഷനുകള്‍ പത്താന്‍കോട്ട് ആക്രമണത്തിന്റെ സമയത്തായിരുന്നുവെന്നും യുഎസ് സ്ഥിരീകരിച്ചു.