Connect with us

International

ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് പോലീസ്

Published

|

Last Updated

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായെന്ന് വാര്‍ത്ത തെറ്റാണെന്ന് പോലീസ്. ലോസ് ആഞ്ചല്‍സ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മീഡിയ റിലേഷന്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ ആന്‍ഡി നെയ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് കേട്ട വലിയ ശബ്ദമാണ് വെടിവെപ്പുണ്ടായി എന്ന തെറ്റിദ്ധാരണ പരക്കാന്‍ കാരണമായത്. ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നും വിമാനത്താവളം ഭാഗികമായി അടച്ചുവെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Latest