വിദേശ ടൂറിസ്റ്റുകള്‍ മിനി സ്‌കര്‍ട്ട് ധരിക്കരുതെന്ന് കേന്ദ്രമന്ത്രി

Posted on: August 29, 2016 10:18 am | Last updated: August 29, 2016 at 12:48 pm
SHARE

mahesh sharmaന്യൂഡല്‍ഹി: വിദേശ ടൂറിസ്റ്റുകള്‍ മിനി സ്‌കര്‍ട്ട് ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. വിദേശ ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് അവര്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ കാര്‍ഡ് നല്‍കും. ഇതിലാണ് മിനി സ്‌കര്‍ട്ട് ധരിക്കരുത്, രാത്രി ചുറ്റിത്തിരിഞ്ഞ് നടക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ടൂറിസ്റ്റുകള്‍ക്കായുള്ള 1363 എന്ന ഹെല്‍പ് ലൈന്‍ നമ്പറും മന്ത്രി ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റുകള്‍ ടാക്‌സികളില്‍ സഞ്ചരിക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here