Connect with us

National

പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജമായ അവകാശവാദങ്ങളുമായി എത്തുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും ഇനി നടപടിയുണ്ടാവും. കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണബില്ലില്‍ ഇതിനായി ചില ഭേദഗതികള്‍ കൊണ്ടുവരും. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭ അടുത്തയാഴ്ച പരിഗണിക്കും.

ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ താരങ്ങള്‍ ശരിവെച്ചാല്‍ അവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 50 ലക്ഷംവരെ പിഴയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. “ശരിവെക്കല്‍”, “ശരിവെക്കുന്ന വ്യക്തി” എന്നിവക്ക് വ്യക്തമായ നിര്‍വചനം ബില്ലില്‍ നല്‍കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട പരാതിയുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അത് ശരിവെച്ച താരങ്ങള്‍ക്കാവും.