അങ്കമാലി കറുകുറ്റി വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Posted on: August 29, 2016 8:46 am | Last updated: August 29, 2016 at 11:35 am
SHARE

trainഎറണാകുളം: അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇരുട്രാക്കുകളിലേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ ട്രാക്കിലൂടെയും ട്രെയിന്‍ ഓടിത്തുടങ്ങി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതമാണ് ആദ്യം ശരിയാക്കിയത്. തിരുനെല്‍വേലി-ബിലാസ്പൂര്‍ എക്‌സ്പ്രസാണ് പുലര്‍ച്ചെ രണ്ടരയോടെ ഇതുവഴി കടത്തിവിട്ടത്. കറുകുറ്റി ഭാഗത്ത ട്രെയിനുകള്‍ വേഗം കുറക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകളും നിലമ്പൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്.