Connect with us

Sports

തോല്‍വിയോടെ ദില്‍ഷന് മടക്കം

Published

|

Last Updated

ദാംബുല്ല: ദില്‍സ്‌കൂപ് എന്ന ബാറ്റിംഗ് ശൈലി തന്നെ ക്രിക്കറ്റില്‍ സൃഷ്ടിച്ച ശ്രീലങ്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌ന ദില്‍ഷന്‍ ഏകദിന ക്രിക്കറ്റിനോട് വിടചൊല്ലി. കരിയറിലെ അവസാന മത്സരത്തില്‍ ആസ്‌ത്രേലിയക്കെതിരെ ദില്‍ഷന്‍ ഓപണറുടെ റോളില്‍ തിളങ്ങി. അര്‍ധസെഞ്ച്വറിയിലേക്ക് നീങ്ങവെ 42 റണ്‍സില്‍ ദില്‍ഷന്‍ പുറത്തായി. മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റത് വിടപറയല്‍ വേളയില്‍ താരത്തിന് നിരാശയായി.
സ്‌കോര്‍ : ശ്രീലങ്ക 49.2 ഓവറില്‍ 226ന് ആള്‍ ഔട്ട്. ആസ്‌ത്രേലിയ 46 ഓവറില്‍ എട്ട് വിക്കറ്റിന് 227.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്‌ത്രേലിയ ഇതോടെ 2-1ന് മുന്നിലെത്തി.
ബാറ്റിംഗിനിറങ്ങുമ്പോള്‍ ദില്‍ഷന് ലങ്കന്‍ താരങ്ങള്‍ ഗാഡ് ഓഫ് ഓണര്‍ നല്‍കി. പുറത്തായപ്പോള്‍ ആസ്‌ത്രേലിയന്‍ താരങ്ങള്‍ ഹസ്തദാനംചെയ്ത് താരത്തെ ഡ്രസിംഗ് റൂമിലേക്ക് അയച്ചു.
102 റണ്‍സടിച്ച ചന്ദിമാലാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌കോര്‍ ഒരുക്കിയത്. എഴുപത് റണ്‍സടിച്ച ജോര്‍ജ് ബെയ്‌ലി ആസ്‌ത്രേലിയയുടെ ടോപ് സ്‌കോററായി.
2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 87 ടെസ്റ്റുകളില്‍ നിന്നായി 5492 റണ്‍സും 39 വിക്കറ്റുകളും ദില്‍ഷന്റെ പേരിലുണ്ട്.
1999 ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ അരങ്ങേറിയ ദില്‍ഷന്‍ 87 ടെസ്റ്റുകളും 329 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചു.
2014 ല്‍ ലോകകപ്പ് ട്വന്റി 20 നേടിയ ടീമംഗമായിരുന്നു. ഓഫ് സ്പിന്‍ ബൗളറായും തിളങ്ങിയ ദില്‍ഷന്‍ 152 വിക്കറ്റുകളും രാജ്യാന്തര ക്രിക്കറ്റില്‍ സ്വന്തമാക്കി. മികച്ച ഫീല്‍ഡറായ ദില്‍ഷന്‍ വിക്കറ്റ് കീപ്പറുടെ റോളും വഹിച്ചിട്ടുണ്ട്. 2011 മുതല്‍ 2012 വരെ ലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.