Connect with us

Kerala

സംസ്ഥാന സാഹിത്യോത്സവ്: പന്തലിന് കാല്‍ നാട്ടി

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം പാടന്തറ മര്‍കസില്‍ നടന്നു. പാടന്തറ മര്‍കസ് ജനറല്‍ മാനേജര്‍ സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരി തങ്ങള്‍ എടരിക്കോട് നേതൃത്വം നല്‍കി. അബൂബക്കര്‍ സഖാഫി പറവൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി സി കെ കെ മദനി, മുസ്‌ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ ഫിനാ. സെക്രട്ടറി ജീദ് ഹാജി ഉപ്പട്ടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി, ജില്ലാ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, ഹകീം മാസ്റ്റര്‍, സയ്യിദ് അന്‍വര്‍ സഅദി, ജാഫര്‍ മാസ്റ്റര്‍, നിസാമുദ്ധീന്‍ ബുഖാരി, മൊയ്തീന്‍ ഫൈസി, എസ് ടി അഹ്മദ് മുസ്‌ലിയാര്‍, ഇസ്മാഈല്‍ മദനി, കെ എച്ച് മുഹമ്മദ്, അഹ്മദ് മുസ്‌ലിയാര്‍, അഷ്‌റഫ് മദനി, ജില്ലാ സംഘ കുടുംബം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പന്തല്‍ നാട്ടല്‍ കര്‍മത്തില്‍ വന്‍ ജനപങ്കാളിത്വം ശ്രദ്ധേയ മായി. സെപ്തംബര്‍ 17, 18 തിയതികളിലായി നടക്കുന്ന സംസ്ഥാന സാഹിത്യോത്സവില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും നീലഗിരി, ലക്ഷദീപ്, തിരിപ്പൂര്‍, സേലം, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥികള്‍ മാറ്റുരക്കും.
മാപ്പിള കലാരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാന സാഹിത്യോത്സവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 3000ല്‍പ്പരം വരുന്ന മത്സരാര്‍ഥികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് പാടന്തറ മര്‍കസില്‍ നടന്നുവരുന്നത്.
തമിഴകത്തിലെ മലയോരമേഖലയായ നീലഗിരിയുടെ നഗര-ഗ്രാമാന്തരങ്ങളില്‍ ഫഌക്‌സ് ബോര്‍ഡുകളും കൂറ്റന്‍ കമാനങ്ങളും സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഒന്നര പതിറ്റാണ്ടിനു ശേഷമാണ് നീലഗിരി കലാവിരുന്നുകാരുടെ സംഗമ ഭൂമിയാകുന്നത്. തേയിലയുടെ നാടായ നീലഗിരിയുടെ മണ്ണില്‍ ഒരിക്കല്‍ കൂടി സാഹിത്യോത്സവ് സാക്ഷിയാകാന്‍ പോകുകയാണ്.
ജില്ലയുടെ ആസ്ഥാന കേന്ദ്രമായ പാടന്തറ മര്‍കസിലാണ് സംസ്ഥാന സാഹിത്യോത്സവ് വേദിയാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2000ലാണ് നീലഗിരിയില്‍ ആദ്യം സംസ്ഥാന സാഹിത്യോത്സവ് നടന്നത്.

Latest