Connect with us

National

കാശ്മീരില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍ നമ്മുടെ മാത്രം നഷ്ടമാണ്: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍, അത് യുവാക്കളായാലും ജവാന്മാരായാലും നമ്മുടെ മാത്രം നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി കാശ്മീര്‍ താഴവരയിലെ സംഘര്‍ഷാവസ്ഥയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലെല്ലാം പ്രധാന വിഷയമായത് ഐക്യവും സ്‌നേഹവുമാണെന്നും പറഞ്ഞു.

രണ്ടുമാസമായി കാശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ യുവാക്കളെ സുരക്ഷാസേനയക്ക് നേരെ കല്ലെറിയാനായി നിര്‍ബന്ധിക്കുന്നവര്‍ ഒരു ദിവസം അതിനു ഉത്തരം നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശ്മീര്‍ പ്രശ്‌നത്തില്‍ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടാനായി പാക് പ്രധാനമന്ത്രി 22 പാര്‍ലമെന്റ് അംഗങ്ങളെ നിയമിച്ചതിന് പിന്നാലെയാണ് താഴ്‌വരയിലെ പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രിയുടെ സന്ദേശം എത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ ശബ്ദത്തിലാണ് കാശ്മീരിന് വേണ്ടി സംസാരിക്കുന്നത്. അത് ഈ ലോകത്തിനും വിഘടനവാദികള്‍ക്കും ശക്തമായ സന്ദേശം തന്നെയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.