Connect with us

Kerala

അസ്‌ലം വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകനായ രമീഷാണു പിടിയിലായത്. കൊലപാതകത്തിന്റെ ആസൂത്രത്തണത്തില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്‌ടെന്നാണു സൂചന.അസ്‌ലമിനെ പിന്‍തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രമീഷിനെ ഇന്ന് നാദാപുരം മജിസ്‌ട്രേറ്റനു മുന്‍പില്‍ ഹാജരാക്കും. നേരത്ത നിഥിന്‍ എന്നയാളും പിടിയിലായിരുന്നു.
ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം അസ്‌ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട പ്രതികളില്‍ ഒരാളായിരുന്നു അസ്‌ലം.