Connect with us

National

ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി

Published

|

Last Updated

മസ്‌കത്ത്: ഷാര്‍ജയില്‍ നിന്ന് യമനിലേക്ക് സാധനങ്ങളുമായി പുറെേപ്പട്ട ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി. ജഅലാന്‍ ബനീ ബുആലി കടില്‍ അകപ്പെട്ട കപ്പലില്‍ പതിനൊന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ മത്സ്യത്തൊഴിലാളികളും റോയല്‍ ഒമാന്‍ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യമനിലെ അല്‍ മുഖല്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് അപകടം. 69 വാഹനങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ടയര്‍, എന്‍ജിന്‍ ഓയില്‍ തുടങ്ങിയവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം 22ന് മസീറ ദ്വീപിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി പോയ ചരക്കു കപ്പല്‍ മറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ദ്വീപ് പരിസരത്ത് വ്യാപകമായി അടിഞ്ഞുകൂടുകയും ചെയ്തു. ഗുജറാത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ ഈ കപ്പലില്‍ പതിനേഴ് തൊഴിലാളികളും എണ്ണൂറ് ടണ്‍ വസ്തുക്കളുമാണ് ഉണ്ടായിരുന്നത്. അധികൃതര്‍ ഇടപെട്ട് പിന്നീട് പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യുകയായിരുന്നു.

Latest