ഐഎസ് വിരുദ്ധ പ്രസംഗം: പി ജയരാജന് വധഭീഷണി

Posted on: August 27, 2016 7:17 pm | Last updated: August 28, 2016 at 10:37 am
SHARE

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. മൂന്ന് മാസത്തിനുള്ളില്‍ ജയരാജനേയോ മകനേയോ കൊല്ലപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ഓഗസ്റ്റ് 20ന് കണ്ണൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളക്കടലാസില്‍ പച്ചമഷികൊണ്ട് മലയാളത്തിലാണ് കത്തെഴുതിയിരിക്കുന്നത്. സിപിഎമ്മിനെ മോശമായി ചിത്രീകരിക്കാനും സംഘര്‍ഷമുണ്ടാക്കാനും ഉദ്ദേശിച്ചുള്ള കത്ത് ദേശവിരുദ്ധമാണെന്ന് കാണിച്ച് കത്തിന്റെ കോപ്പി സഹിതം പി ജയരാജന്‍ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here