പി കുമരന്‍ ഖത്വറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

Posted on: August 27, 2016 6:56 pm | Last updated: August 27, 2016 at 6:56 pm

Ambasidorദോഹ: ഖത്വറില്‍ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ വരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പി കുമാരനെ ഖത്വറിലെ അംബാസിഡറായി നിയമിച്ചതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിലവിലെ അംബാസഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
1992 ബാച്ചിലെ ഐ എഫ് എസ് ഓഫിസറായ പി കുമരന്‍ ചെന്നൈ ഐ ഐ ടിയില്‍നിന്നും ബി ടെക് ബിരുദം നേടിയാണ് കരിയര്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഐ എസ് എഫ് നേടി. വിദേശകാര്യ മന്ത്രാലയത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കൊളമ്പോ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കെയ്‌റോ, ട്രിപ്പോളി, ബ്രസ്‌ലെ, ഇസ്‌ലാമാബാദ്, വാഷിംഗ്ടണ്‍ എന്നീ വിദേശ നഗരങ്ങളിലും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇതാദ്യമായാണ് അംബാസിഡറാകുന്നത്. ബാംഗ്ലാരില് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി 2005 മുതല്‍ 2007 വരെയും സേവനം ചെയ്തു.
പുതിയ അംബാസിഡര്‍ വൈകാതെ തന്നെ ചുമതലയേല്‍ക്കുമെന്നാണ് വിദേശ കാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഖത്വറില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ പുതിയ അംബാസിഡറുടെ നേതൃത്വത്തിലായിരിക്കും.