Connect with us

International

കശ്മീര്‍ പ്രശ്‌നം ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരിലെ ഇന്ത്യന്‍ ഇടപെടലുകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് പാക്കിസ്ഥാന്‍ വാദിക്കുന്നത്. 22 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

കശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനം ലോകത്തെ അറിയിക്കുക എന്നതാണ് ദൗത്യം. പ്രത്യേക സംഘത്തിന് പാക് ജനതയുടെ കരുത്തും കശ്മീര്‍ ജനതയുടെ പ്രാര്‍ഥനയുമുണ്ടെന്നും ഷരീഫ് പറഞ്ഞു.