എയ്ഡഡ് കോളേജുകളില്‍ തലവരിപ്പണം വാങ്ങിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

Posted on: August 27, 2016 5:57 pm | Last updated: August 27, 2016 at 11:42 pm
SHARE

pinarayiതിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് കോളേജ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലവരി വാങ്ങുന്നത് അഴിമതിയായി കണക്കാക്കും. പണം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് എയ്ഡഡ് കോളേജുകള്‍ വന്‍ തുകക്കാണ് മാനേജ്‌മെന്റ് സീറ്റുകള്‍ വില്‍ക്കുന്നത്. ബിഎസ്‌സി, ബി കോം, ബിബിഎ പോലുള്ള കോഴ്‌സുകള്‍ക്കാണ് പ്രധാനമായും തലവരിപ്പണം ഈടാക്കുന്നത്. ഏകജാലക സംവിധാനം നടപ്പാക്കിയിട്ടും തലവരിപ്പണം വാങ്ങുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here