Kerala
ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് എന്‍ ശങ്കര്‍ റെഡ്ഡി
എന്‍ ശങ്കര്‍ റെഡ്ഡി
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി. അന്വേഷണ കാര്യത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ രേഖകളും കോടതിയുടെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണം ശങ്കര്‍റെഡ്ഡി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ് കേസന്വേഷണം നടന്നത്. റിപ്പോര്‍ട്ടിലെ പിഴവ് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----