മനസാക്ഷിയില്ലാത്ത ആളാണ് ആര്‍. സുകേശനെന്ന് കെഎം മാണി

Posted on: August 27, 2016 2:29 pm | Last updated: August 27, 2016 at 9:27 pm

km maniകോട്ടയം: ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരെ രൂക്ഷ വിമര്‍ശനമാണ് കെഎം മാണി നടത്തിയത്. പരസ്പരം മാറ്റി മാറ്റി കാര്യങ്ങള്‍ പറയുന്ന മനസാക്ഷിയില്ലാത്ത ആളാണ് ആര്‍. സുകേശന്‍. രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണം. കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുവരട്ടെ, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെഎം മാണി പറഞ്ഞു.