ബാര്‍കോഴ കേസില്‍ തുടരന്വേഷണ ചുമതല ഡിവൈഎസ്പി നജ്മല്‍ ഹസ്സന്

Posted on: August 27, 2016 2:19 pm | Last updated: August 27, 2016 at 7:18 pm

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസില്‍ തുടരന്വേഷണ ചുമതല ഡിവൈഎസ്പി നജ്മല്‍ ഹസ്സന്. കേസ് അന്വേഷിക്കാനില്ലെന്ന് എസ്പി ആര്‍ സുകേശന്‍ തന്നെ വിജിലന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും പുതിയ ഉദ്യോഗസ്ഥനാകും അന്വേഷണ ചുമതലയെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് അറിയിച്ചു. കേസ് അന്വേഷണത്തില്‍ ഒളിഞ്ഞും തെളിഞ്ഞും മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഇടപെടല്‍ നടത്തിയതായും ജേക്കബ് തോമസ് ആരോപിച്ചു.
ബാര്‍കോഴ കേസ് അട്ടമിറിക്കാന്‍ ശ്രമമുണ്ടായെന്ന് കേസ് ഡയറിയില്‍ തന്നെ സൂചനയുണ്ട്. മേലുദ്യോഗസ്ഥന്റെ ഇടപെടലിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ കേസ് ഡയറിയില്‍ വ്യക്തമാണ്. അതുകൊണ്ടാണ് ഡയറി കോടതിയില്‍ തന്നെ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പല തടസ്സങ്ങളും നേരിട്ടിട്ടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.