Connect with us

Wayanad

കപ്പ വില കുത്തനെ ഉയരുന്നു

Published

|

Last Updated

മാനന്തവാടി: കപ്പയുടെ വില ദിനംപ്രതി ഉയരുന്നത് സാധാരണക്കാരനെ വലക്കുന്നു. ഒരു കിലോ കപ്പക്ക് 30 രൂപയാണ് ഇപ്പോള്‍ വിപണിയിലെ വില.കഴിഞ്ഞവര്‍ഷം ഇതേ സീസണില്‍ പത്ത് രൂപയായിരുന്നു വില.ഈ വര്‍ഷം ഇത് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.കഴിഞ്ഞവര്‍ഷം ജില്ലയില്‍ വ്യാപകമായ തോതില്‍ കൃഷി ചെയ്ത് കപ്പ വാങ്ങാനാളില്ലാത്ത അവസ്ഥയായിരുന്നു.ഇതിനാല്‍ വളരെ തുച്ചമായ വിലക്കാണ് കര്‍ഷകര്‍ കപ്പ വിറ്റഴിച്ചത്.സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടക്കെണിയിലാവുകയും ചെയ്തു.കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞതാണ് കപ്പ വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. കാറ്റിലും മഴയിലും കൃഷി നശിച്ചതും ഇടനിലക്കാരുടെ കടന്ന് കയറ്റവുംവില വര്‍ധനവിന് ആക്കംക്കുട്ടി. ഇപ്പോള്‍ കര്‍ണ്ണാടകയിലെ കുടകില്‍ നിന്നുമാണ് ഇപ്പോള്‍ ജില്ലയില്‍ കപ്പ എത്തുന്നത്. 23 രൂപക്കാണ് തങ്ങള്‍ക്ക് കപ്പ ലഭിക്കുന്നതെന്നും ഇനിയും വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.കപ്പ വിലവര്‍ദ്ധനയെ തുടര്‍ന്ന് ഹോട്ടലുടമകളും കപ്പ വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest