Connect with us

National

ഹരിയാന നിയമസഭയില്‍ പൂര്‍ണ നഗ്നനായി ദിഗംബര സന്യാസിയുടെ പ്രസംഗം

Published

|

Last Updated

ചണ്ഡിഗര്‍: ഹരിയാന നിയമസഭയിലെ എംഎല്‍എമാരെ അഭിസംബോധന ചെയ്ത് സന്യാസി തരുണ്‍ സാഗര്‍ മഹാരാജിന്റെ പ്രസംഗം. പ്രസംഗപീഠത്തില്‍ പൂര്‍ണനഗ്‌നനായിട്ടായിരുന്നു സന്യാസിയുടെ പ്രസംഗം.
ജൈന സന്യാസിയായ മുനി തരുണ്‍ സാഗര്‍ മഹാരാജാണ് ഇന്നലെ പാക്കിസ്ഥാനെ കുറിച്ചും,പെണ്‍ഭ്രൂണഹത്യയെ കുറിച്ചും ഭാര്യമാരുടെ ഉത്തരവാദിത്തത്തെ കുറിച്ചുമൊക്കെ പ്രസംഗിച്ചത്.
ഗവര്‍ണറുടെ ഇരിപ്പിടത്തിന് തൊട്ടുമുകളില്‍ സജ്ജീകരിച്ച പ്രത്യേക പ്രസംഗപീഠത്തിലായിരുന്നു സന്യാസിയുടെ പ്രഭാഷണം.

നാല്പത് മിനുട്ടോളം പ്രസംഗം നീണ്ടുനിന്നു. സ്പീക്കറുടെ ചെയറിലിരുന്നായിരുന്നു സ്വാമിയുടെ പ്രസംഗം. സ്ത്രീകളായ എംഎല്‍എമാരും മുഖ്യമന്ത്രിയും ഗവര്‍ണരും വരെ സ്വാമിയുടെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു.

വിദ്യാഭ്യാസമന്ത്രി രാം ബിലാസ് ശര്‍മായാണ് പ്രസംഗത്തിനായി സ്വാമിയെ ക്ഷണിച്ചത്. രാഷ്ട്രീയക്കാരന്റെ ധര്‍മത്തെയും രാഷ്ട്രീയത്തെയും ഭാര്യഭര്‍തൃബന്ധത്തോടാണ് സ്വാമി ഉപമിച്ച്. ധര്‍മം ഭര്‍ത്താവാണെങ്കില്‍ ഭാര്യ രാഷ്ട്രീയമാണ്. ഭാര്യയെ സംരക്ഷിക്കുയെന്നത് ഓരോ ഭര്‍ത്താവിന്റെയും ഉത്തരവാദിത്വമാണ്. ഭര്‍ത്താവിനെ അനുസരിക്കുക എന്നത് ഓരോ ഭാര്യയുടെയും ഉത്തരവാദിത്വവുമാണ്. അതുതന്നെയാണ് ധര്‍മത്തിന് രാഷ്ട്രീയത്തിന് മേലുള്ള നിയന്ത്രണമെന്നും സ്വാമി പറഞ്ഞു. ഇല്ലെങ്കില്‍ നിയന്ത്രണമില്ലാത്ത ആനയെപ്പോലെയാകും അവസ്ഥയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിവാഹം കഴിക്കണമെന്നും സന്യാസി ഉപദേശിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും സന്യാസി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് രൂപീകരിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 160 എംപിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ക്രിമിനലുകളെ ലോക്‌സഭയുടെ പടി കയറ്റാന്‍ അനുവദിക്കരുത്.
ഭീകരതയ്‌ക്കെതിരെയും സന്യാസി ആഞ്ഞടിച്ചു.ഒരു മതവും ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധ ശേഖരത്തിന് സര്‍ക്കാര്‍ ഉപയോഗിക്കുന്ന പണം വിദ്യാഭ്യാസതൊഴില്‍ആരോഗ്യ മേഖലകളിലാണ് ഉപയോഗിക്കേണ്ടതെന്നും സന്യാസി പറഞ്ഞു.

---- facebook comment plugin here -----

Latest