Connect with us

Malappuram

ക്ഷേമ പെന്‍ഷനുകള്‍ ഇനി വീടുകളിലേക്ക്

Published

|

Last Updated

നിലമ്പൂര്‍: ക്ഷേമ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് നിലമ്പൂര്‍ നഗരസഭയില്‍ തുടക്കമായി. ആശുപത്രിക്കുന്നിലെ മാടത്തൊടി മാധവിക്കുട്ടിയമ്മക്ക് വാര്‍ധക്യ പെന്‍ഷന്‍ കൈമാറി പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ സര്‍വീസ് സഹകരണ ബേങ്ക് വഴിയാണ് പെന്‍ഷന്‍ വീടുകളിലെത്തുക. 5346 പേര്‍ക്കാണ് നഗരസഭാ പരിധിയില്‍ പെന്‍ഷന്‍ ലഭിക്കുക. ഇതില്‍ 2299 പേര്‍ക്ക് വിതരണം ചെയ്യാനുള്ള തുകയാണ് ബേങ്കിലെത്തിയിട്ടുള്ളത്. കുടിശ്ശിക ഉള്‍പ്പെടെയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ബേങ്ക് പ്രസിഡന്റ് അഡ്വ. ബാബു മോഹനകുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി ഹംസ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, ഷേര്‍ളി മോള്‍, പ്രതിപക്ഷ നേതാവ് എന്‍ വേലുക്കുട്ടി പങ്കെടുത്തു. കുടിശ്ശികയടക്കം 4500 രൂപയാണ് മാധവിക്കുട്ടിയമ്മക്ക് ലഭിച്ചത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയാണ് വീടുകളിലെത്തിച്ച് നല്‍കുക.
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ ലീലാ പറമ്പൂരിന് നല്‍കി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് കാട്ടുമുണ്ട മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അച്ചാമ്മ ജോസഫ്, തോണിക്കടവന്‍ ഷൗക്കത്ത്, പി പ്രമീള, പത്മജാ പ്രകാശ്, റീനാ രാഘവന്‍, ബിന്ദു, നൗശാദ് പൂക്കോടന്‍, ബാലചന്ദ്രന്‍ അജിത്ത്, അനീഷ് അഗസ്റ്റിന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സത്യരാജ്, ബേങ്ക് സെക്രട്ടറി ലിസി മാത്യു, പികെ ഹുസൈന്‍, കെ എം അലവി പങ്കെടുത്തു.
കൊളത്തൂര്‍: സഹകരണ ബേങ്കുകള്‍ വഴി ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് പുലാമന്തോളിലും തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം പുലാമന്തോള്‍ തിരുത്തില്‍ ചേനിയന്‍ കുന്നത്ത് നഫീസക്ക് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഇ രാജേഷ്, പാത്തുമ്മ ടീച്ചര്‍, ഇക്ബാല്‍, ബേങ്ക് പ്രസിഡന്റ് കെ ടി ശങ്കരന്‍, ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി പി കെ ഖാലിദ് പങ്കെടുത്തു.
കാളികാവ്: വിവിധ ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന പ്രവര്‍ത്തനത്തിന് കാളികാവില്‍ തുടക്കമായി. കാളികാവ് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരുടെ നേതൃത്വത്തിലാണ് ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നത്. ബേങ്ക് ജീവനക്കാര്‍ കുറവുള്ളതിനാല്‍ ചോക്കാട് മേഖലയില്‍ ബേങ്ക് നിയോഗിച്ച നോഡല്‍ വര്‍ക്കറുടെ നേതൃത്വത്തിലാണ് വാര്‍ഡുകള്‍ തോറും ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നത്.
വിതരണ ചടങ്ങില്‍ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍, ഉദരംപൊയിലില്‍ വാര്‍ഡ് അംഗം എം അബ്ദുല്‍ ഹമീദ് പെന്‍ഷന്‍ വിതരണത്തിന് നേതൃത്വം നല്‍കി. കാളികാവ് പഞ്ചായത്തില്‍ വെള്ളയൂര്‍ വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈതാലി ഉദ്ഘാടനം ചെയ്തു.

 

---- facebook comment plugin here -----

Latest