സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്‍ അന്തരിച്ചു

Posted on: August 27, 2016 10:03 am | Last updated: August 27, 2016 at 2:33 pm
സി ഭാസ്‌കരന്‍
സി ഭാസ്‌കരന്‍

കല്‍പ്പറ്റ: സിപിഐ (എം) വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്ന സി ഭാസ്‌കരന്‍ (66)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം പതിനേഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ഇദ്ദേഹത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്. സംസ്‌കാരം വൈകീട്ട് അഞ്ചിന് ബത്തേരിയില്‍.

ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന്‍ വര്‍ഗീസ്.