ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് ഒക്‌ടോബര്‍ അഞ്ചിന്‌

Posted on: August 27, 2016 9:52 am | Last updated: August 27, 2016 at 9:52 am
ഡല്‍ഹി ഡൈനാമോസ് ഇറ്റലിയുടെ മിഡ്ഫീല്‍ഡര്‍ സിമോണ്‍ ബരോണെയെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു
ഡല്‍ഹി ഡൈനാമോസ് ഇറ്റലിയുടെ മിഡ്ഫീല്‍ഡര്‍ സിമോണ്‍ ബരോണെയെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരം ഒക്‌ടോബര്‍ 1ന് ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ്. ഡിസംബര്‍ 18നാണ് ഫൈനല്‍. ആകെ 61 മത്സരങ്ങളാണ് മൂന്നാം സീസണില്‍ ഉണ്ടാവുക. ഡിസംബര്‍ 10,11 തീയതികളില്‍ ആദ്യ പാദ സെമിയും 13,14 തീയതികളില്‍ രണ്ടാം പാദ സെമി മത്സരങ്ങളും നടക്കും. ഫൈനല്‍സെമി ഫൈനല്‍ വേദികള്‍ പിന്നീട് നിശ്ചയിക്കും. എല്ലാ ദിവസവും വൈകിട്ട് 7നാണ് കിക്കോഫ്. ഒരു ദിവസം ഒരു മത്സരം മാത്രമാണുള്ളത്.
ഒക്‌ടോബര്‍ അഞ്ചിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച്. 2017ലെ ഫിഫ അണ്ടര്‍17 ലോകകപ്പിനായി നവീകരിച്ച കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ സീസണിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ഉദ്ഘാടന മത്സരത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണെന്നുള്ളത് ബ്ലാസ്‌റ്റേഴ്‌സിന് തുണയാകും. 9ന് ഡല്‍ഹിയെയും 14ന് മുംബൈയെയും കൊച്ചിയില്‍ നേരിടുന്ന ടീമിന് അടുത്ത ഹോം മാച്ച് കളിക്കാന്‍ നവംബര്‍ 8 വരെ കാത്തിരിക്കണം. ഫിഫ അണ്ടര്‍17 ലോകകപ്പിനുള്ള വേദികളുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ട കലൂര്‍ സ്‌റ്റേഡിയത്തില്‍ ഫിഫ ടീമിന്റെ അവസാന വട്ട പരിശോധനകള്‍ ഈ തീയതികളില്‍ നടക്കുന്നതിനാലാണ് സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് 24 ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത്. നവംബര്‍ എട്ടിന് ഗോവയാണ് കൊച്ചിയിലെ എതിര്‍ പട. 12ന് ചെന്നൈയിനെയും 25ന് പൂനെയെയും നേരിടും. ഡിസംബര്‍ 4ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അവസാന കൊച്ചി അങ്കം. ലീഗിലെ പ്രാഥമിക റൗണ്ടിനും ഈ മത്സരത്തോടെ തിരശീല വീഴും. പുതിയ ഹോം ഗ്രൗണ്ടിലാണ് ഇത്തവണ കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ ഇറങ്ങുക. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം വിട്ട് രവീന്ദ്ര സരോവര്‍ സ്‌റ്റേഡിയവും മുംബൈ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയം ഉപേക്ഷിച്ച് അന്ധേരി സ്‌പോര്‍ട്ട് കോംപ്ലക്‌സിലെ ഫുട്‌ബോള്‍ അറീനയുമാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഒക്‌ടോബര്‍1 നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗുവാഹത്തി
ഒക്‌ടോബര്‍5 അത്‌ലറ്റികോ കൊല്‍ക്കത്തജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
ഒക്‌ടോബര്‍9 ഡല്‍ഹി ഡൈനാമോസ്ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
ഒക്‌ടോബര്‍14 മുംബൈ എഫ്.സിജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
ഒക്‌ടോബര്‍17 പൂനെ സിറ്റി എഫ്.സിബലേവാഡി സ്‌റ്റേഡിയം, പൂനെ
ഒക്‌ടോബര്‍24 ഗോവ എഫ്.സിഫറ്റോര്‍ഡ സ്‌റ്റേഡിയം, ഗോവ
ഒക്‌ടോബര്‍29 ചെന്നൈയിന്‍ എഫ്.സിജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ചെന്നൈ
നവംബര്‍4 ഡല്‍ഹി ഡൈനാമോസ്ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഡല്‍ഹി
നവംബര്‍8 ഗോവ എഫ്.സിജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
നവംബര്‍12 ചെന്നൈയിന്‍ എഫ്.സിജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
നവംബര്‍19 മുംബൈ എഫ്.സി ഫുട്‌ബോള്‍ അറീന, മുംബൈ
നവംബര്‍25 പൂനെ സിറ്റി എഫ്.സി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി
നവംബര്‍29 അത്‌ലറ്റികോ കൊല്‍ക്കത്ത രവീന്ദ്ര സരോവാര്‍ സ്‌റ്റേഡിയംകൊല്‍ക്കത്ത
ഡിസംബര്‍4 നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കൊച്ചി