റബര്‍ വിലയിടിവ്: ദുരിതക്കയത്തില്‍ കര്‍ഷകര്‍

Posted on: August 27, 2016 6:00 am | Last updated: August 26, 2016 at 11:53 pm

rubber2പാലക്കാട്: റബറിന്റെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. രാജ്യാന്തരവിപണിയിലെ തകര്‍ച്ചക്കൊപ്പം വന്‍കിട ടയര്‍ കമ്പനികള്‍ സംഘടിതമായി വിലയിടിച്ചതാണ് പ്രതിസന്ധിക്ക കാരണമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ഉദാരമാക്കിയതോടെ അന്യരാജ്യങ്ങളായ ബങ്കോക്ക്, മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍തോതിലാണ് റബ്ബര്‍ ഇന്ത്യയിലേക്ക് വരുന്നത്.
ബങ്കോക്കിന്റെ ഒരു കിലോ റബ്ബറിന് 109 രൂപയാണ് വില,അതേസമയം സംസ്ഥാനത്ത് കിലോവിന് 128 രൂപയും. ഇത്തരമൊരു സഹാചര്യത്തില്‍ വന്‍തോതില്‍ റബ്ബര്‍ വന്‍കിട കമ്പനികള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇത് മൂലമാണ് റബ്ബറിന്റെ വില ഓരോ ദിവസവും കുറഞ്ഞ് വരുന്നതിനിടയാക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഇത് മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക്കിട്ടിയ വിലക്ക് റബ്ബര്‍ വില്‍ക്കേണ്ട സ്ഥിതിയുമാണ് സംജാതമാകുന്നത്. റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സബ് സിഡി പദ്ധതിയും മരവിപ്പിച്ച സബ്‌സിഡി പദ്ധതിയും നിലച്ച മട്ടാണ്.
കഴിഞ്ഞ മെയ് മുതല്‍ സബ്‌സിഡിയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നൂറുകോടിയില്‍ അധികംരൂപ ഇതുവരെ ലഭിച്ചിട്ടില്ല. റബര്‍ഉല്‍പാദക സംഘങ്ങളില്‍ ലാറ്റക്‌സും ഷീറ്റും വന്‍തോതില്‍ കെട്ടിക്കിടക്കുകയുമാണ്. കിലോയ്ക്കു 150 രൂപ ഉറപ്പാക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് യുഡിഎഫ് സര്‍ക്കാര്‍ സബ്‌സിഡി പദ്ധതി തുടങ്ങിയത്. തുടങ്ങിയ സമയത്ത് നൂറുരൂപയില്‍ താഴെയായിരുന്നു റബര്‍ വില. അതിനാല്‍തന്നെ കര്‍ഷകര്‍ക്ക് പദ്ധതി വളരെ ആശ്വാസമായിരുന്നു. റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ റബര്‍ ഉത്പാദക സംഘങ്ങളെ ഉള്‍പ്പെടുത്തി കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതിയില്‍ 3.75 ലക്ഷത്തോളം കര്‍ഷകരാണ് ചേര്‍ന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി ആര്‍പിഎസുകളില്‍ ബില്ലുകളിലെത്തിച്ച കര്‍ഷകര്‍ക്ക് ഒരു രൂപ പോലും കിട്ടിയട്ടില്ല. അറിയിപ്പ് ഉണ്ടാകുന്നതുവരെ കര്‍ഷകരുടെ ബില്ലുകള്‍ നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദശമത്രെ. ഇതോടെ ആര്‍ പിഎസുകള്‍ സംഭരിച്ച ടണ്‍കണക്കിന് ഷീറ്റും ലാറ്റക്‌സും കെട്ടിക്കിടന്ന് നശിക്കുയാണ്.
മാസാദ്യം നൂറ്റിനാല്‍പത്തിയഞ്ച് വരെ എത്തിയിരുന്ന റബര്‍ വില ഇപ്പോള്‍ നൂറ്റി ഇരുപത്തിയെട്ടിലേക്ക് താഴ്ന്നു. ടാപ്പിങ് നിര്‍ത്തിയ കര്‍ഷകര്‍ പലരും വില ഉയര്‍ന്നത് കണ്ടും സബ്ഡിസിഡി പ്രതീക്ഷിച്ചും വീണ്ടം റബര്‍ കൃഷിയിറക്കിയിരുന്നു. ഇതിനിടെയാണ് പദ്ധതിയുടെ പാളിച്ചയും റബര്‍ വിലയിടിവുമുണ്ടായത്. മഴക്കാലത്ത് ടാപ്പിങ് നടത്താന്‍ റെയിന്‍ഗാര്‍ഡിന് ഉള്‍പ്പെടെ വന്‍തുകയാണ് കര്‍ഷകര്‍ ചെലവാക്കിയത്.