Connect with us

National

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി

Published

|

Last Updated

മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോംബൈ ഹൈക്കോടതി വിധി. സ്ത്രീകള്‍ ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ ദര്‍ഗയ അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചു.
ദര്‍ഗയുടെ അകത്തളങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തെ വിലക്കിയ നടപടി ഭരണഘടനയുടെ 14,15, 25 ആര്‍ട്ടിക്കിളുകള്‍ക്ക് വിരുദ്ധമാണ്. ദര്‍ഗയുടെ അകത്ത് സ്ത്രീകള്‍ക്ക് പുരുഷന്‍മോരൊടൊപ്പം പ്രവേശിക്കാമെന്നും ജസ്റ്റിസുമാരായ വി എം ഖാന്തെ, രേവതി മോഹിത് ദേര്‍ എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിട്ടു.
അതേസമയം, വിധിക്കെതിരെ ഹാജി അലി ദര്‍ഗ ട്രസ്റ്റി ഭാരവാഹികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ വിധി നടപ്പാക്കുന്നതിന് ആറ് ആഴ്ചത്തെ വിലക്കുണ്ട്. 2012ലാണ് ദര്‍ഗയുടെ അകത്തളങ്ങളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ദര്‍ഗ ഭരണ സമിതി വിലക്കേര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് മുസ്‌ലിം മഹിളാ ആന്തോളന്‍ പ്രവര്‍ത്തകരായ സാകിയ സോമന്‍, നൂര്‍ജഹാന്‍ നായിസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.