മാളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കടിച്ചത് പേവിഷബാധയുള്ള നായ

Posted on: August 26, 2016 9:09 pm | Last updated: August 26, 2016 at 9:09 pm

DOG ILLUSTRATIONതൃശൂര്‍: മാളയില്‍ പൊയ്യയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആറുപേരെ കടിച്ചത് പേവിഷബാധയുള്ള നായ. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നായയുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടീണ് സ്‌കൂള്‍ കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് കടിയേറ്റത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന അഞ്ച് വയസുകാരന്‍ ആയുസ്, സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ജെഫിന്‍, അതുല്‍, അന്ന എന്നീ കുട്ടികള്‍ക്കും, ഗൗരി എന്ന അങ്കണവാടി ജീവനക്കാരിക്കും പിസി തോമസ് എന്നയാള്‍ക്കുമാണ് കടിയേറ്റത്.