സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി

Posted on: August 26, 2016 6:51 pm | Last updated: August 27, 2016 at 10:04 am
SHARE

pinarayiതിരുവനന്തപുരം: സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി. ഓഫീസില്‍ ഓണക്കച്ചവടം അനുവദിക്കില്ല. ഓഫീസ് സമയത്ത് പൂക്കളമത്സരം നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം മെട്രോഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ജീവനക്കാര്‍ക്ക് ഓണാഘോഷത്തെ കുറിച്ച് നിര്‍ദേശം നല്‍കിയത്.

അധികാരമേറ്റത് മുതല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് പിണറായി വിജയന്‍ നല്‍കുന്നത്. ഓരോ ഫയലുകളിലും ഓരോ ജീവതമാണെന്നും നെഗറ്റീവ് ഫയല്‍നോട്ടം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി നേരത്തേയും ജീവനക്കാരെ ഓര്‍മിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here