ഭാര്യമാരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താക്കന്മാര്‍ക്ക് പിഴ

Posted on: August 26, 2016 6:13 pm | Last updated: August 26, 2016 at 6:13 pm

ഷാര്‍ജ: താമസ ചെലവും ഭക്ഷണ ചെലവും വഹിക്കുന്നതിന്റെ ഭാഗമായി ഭാര്യമാരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച രണ്ടു കേസുകളില്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഷാര്‍ജ ശരീഅത്ത് കോടതി പിഴ ചുമത്തി.
ഭാര്യമാരെ യു എ ഇയിലേക്ക് ഒപ്പം താമസിക്കാന്‍ കൊണ്ടുവന്ന ശേഷമായിരുന്നു വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. ഈ തൊഴില്‍ തുടരുന്നത് വരെയെ ഒപ്പം കഴിയാന്‍ സമ്മതിക്കൂവെന്ന് ആദ്യ കേസില്‍ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭാര്യയെ കൊണ്ടുവന്ന ശേഷം വീട് വേശ്യാവൃത്തിക്കുള്ള കേന്ദ്രമാക്കി, തുടര്‍ന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഷാര്‍ജ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഭാര്യമാരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്തായിരുന്നു നടപടിയെന്നും പലപ്പോഴും ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തിലും വേശ്യാവൃത്തിയില്‍ ഏര്‍പെടാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ആറു പേരുമായി കിടക്കപങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ച കേസിലാണ് പിഴ ചുമത്തിയത്. ഏഷ്യക്കാരനായ ഭര്‍ത്താവ് തന്റെ ഭാര്യയെ 10 പേര്‍ ചേര്‍ന്ന് മരുഭൂമിയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന പേരില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പണത്തിനായി ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നൂവെന്ന് ബോധ്യമായത്. എന്നാല്‍ ദമ്പതികള്‍ സ്വമേധയാ പണത്തിനായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിക്ക് ഒരുങ്ങിപ്പുറപ്പെടുകയായിരുന്നൂവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോഴായിരുന്നു ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായി ബുഹൈറ പോലീസ് സ്റ്റേഷന്‍ അധികൃതരെ സമീപിച്ചത്.
കേസില്‍ ആരോപിതരായ പുരുഷന്മാര്‍ കോടതിയില്‍ ബലാല്‍സംഗം നടത്തിയത് വിചാരണക്കിടെ നിഷേധിച്ചു. കല്യാണം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോഴായിരുന്നു താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യയോട് ശരീരം വില്‍ക്കാന്‍ ഏഷ്യക്കാരന്‍ ആവശ്യപ്പെട്ടത്. രണ്ടു കേസിലും വേശ്യാവൃത്തി നടത്തിയെന്നത് ദമ്പതികള്‍ കോടതിയില്‍ നിഷേധിച്ചു. രണ്ടു കേസിലും ശരീഅത്ത് കോടതി ദമ്പതികള്‍ക്ക് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.