തെരുവ് നായക്ക് പുറമേ കീരിയും ജനത്തിന് ഭീഷണി

Posted on: August 26, 2016 3:16 pm | Last updated: August 26, 2016 at 3:16 pm
കീരിയുടെ കടിയേറ്റ     പ്രേംദാസ്‌
കീരിയുടെ കടിയേറ്റ പ്രേംദാസ്‌

നാദാപുരം: തെരുവ് നായകള്‍ക്ക് പുറമെ കീരികളും ജനത്തിന് ഭീഷണിയായി മാറി. കീരിയുടെ കടിയേല്‍ക്കുന്നതും നിത്യ സംഭവമാകുന്നു. ഇരിങ്ങണ്ണൂരില്‍ എടച്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ പ്രേംദാസിന് ഇന്നലെ കീരിയുടെ കടിയേറ്റു. ഇരു കാലിനും കടിയേറ്റിട്ടുണ്ട്. അഞ്ചിടത്തായി കടിയേറ്റ പ്രേംദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നല്‍കി.
ഒരു സ്ത്രീക്കെതിരെ ആക്രമണമുണ്ടായെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ച് ദിവസം മുമ്പ് ബാലനെന്നൊരാള്‍ക്കും കീരിയുടെ കടിയേറ്റിരുന്നു.