തെരുവ് നായ ശല്യത്തിനെതിരെ പത്ത് മണിക്കൂര്‍ പാട്ട് പാടി

Posted on: August 26, 2016 3:13 pm | Last updated: August 26, 2016 at 3:13 pm
SHARE
TV06NAZEER_1829631e
തൃശൂര്‍ നസീര്‍

വടകര: തെരുവ് നായ ശല്യത്തിനെതിരെ പത്ത് മണിക്കൂര്‍ സമയം പാട്ടുകള്‍ പാടി ഗായകനും മിമിക്രി കലാകാരനുമായ തൃശൂര്‍ നസീര്‍ വടകരയില്‍ നടത്തിയ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.
തെരുവ് നായകളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുന്നൂറിലധികം പാട്ടുകള്‍ പാടിയുള്ള ഈ ബോധവത്കരണം.
കേരളത്തിലെ ജനങ്ങള്‍ക്ക് തെരുവ് പട്ടികളെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കേരളത്തിലെ സാഹചര്യം മന്ത്രി മനേക ഗാന്ധി മനസ്സിലാക്കണമെന്നും മനുഷ്യ ജീവനാണോ തെരുവ് നായ്ക്കളുടെ ജീവനാണോ വലുതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും നസീര്‍ ആവശ്യപ്പെട്ടു.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുള്ള പാട്ടുകളാണ് മൌത്ത് ഓര്‍ഗന്‍ ഉപയോഗിച്ചും വായ്പ്പാട്ടായും ആലപിച്ചത്. വടകര നഗരമധ്യത്തിലെ ഗവ. റസ്റ്റ് ഹൗസിന് മുമ്പില്‍ നടന്ന പരിപാടി ആസ്വദിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നൂറുകണക്കിനാളുകള്‍ വേദിക്കരികില്‍ ഒത്തുകൂടി.
തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.
വടകരയിലെ ഓട്ടോ ഡ്രൈവര്‍മാരും പോട്ടര്‍മാരും നോട്ട് മാലയിട്ടാണ് നസീറിനെ സ്വീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here