വീട്ടമ്മയെ കത്തികാട്ടി മാനഭംഗശ്രമം; 16 കാരന്‍ അറസ്റ്റില്‍

Posted on: August 26, 2016 3:10 pm | Last updated: August 26, 2016 at 3:10 pm
SHARE

rapeകൂറ്റനാട്: കാഞ്ഞിരത്താണി സ്വദേശിയും കുമരനെല്ലൂര്‍ മേഖലയിലെ സ്വകാര്യകോളജ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം ഉച്ചക്ക് 12 മണിയോടെ വീട്ടിലെത്തിയ പരിചയക്കാരനായ വിദ്യാര്‍ഥി വീട്ടുവിശേഷം തിരക്കുകയും മറ്റാരും ഇല്ലന്ന് മനസിലാക്കിയതോടെ വെള്ളം ചോദിക്കുകയും അടുക്കളയിലേക്ക് വെള്ളം എടുക്കാനായി നീങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന കത്തി തന്റെ കഴുത്തില്‍ വക്കുകയും ബലാല്‍ക്കാരമായി ഉപദ്രവിക്കുകയുമായിരുന്നു. ഈസമയം കുതറി ഓടി പുറത്തെത്തുമ്പോഴേക്കും പ്രതി താഴെവഴിയിലൂടെ ഓടിപ്പോകുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള തന്റെ ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടിലേക്ക് ചെന്ന് വിവരം ധരിപ്പിക്കുകയായിരുന്നു.
വീട്ടമ്മ നല്‍കിയ പരാതിപ്രകാരം പ്രതിയായ വിദ്യാര്‍ത്ഥിയെ തൃത്താല എസ്‌ഐ രജ്ജിത്ത് അറസ്റ്റ് ചെയ്ത് ജുവനൈല്‍കോടതിയില്‍ ഹാജരാക്കി. അതേസമയം, വിദ്യാര്‍ഥികളുള്‍പ്പെടെ നിരവിധപേര്‍ക്ക് അശ്ലീല ചിത്രങ്ങളും അവയുടെ കാസറ്റുകളും വിതരണം ചെയ്യുന്നുണ്ടന്ന് പരാതിയില്‍ കാഞ്ഞിരത്താണിയിലെ കാസറ്റ് കടനടത്തിപ്പുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത്തരം കേന്ദ്രങ്ങളില്‍ കുട്ടികളുടെ സ്വഭാവദൂഷ്യത്തിനിടയാക്കുന്ന പ്രവണതയുണ്ടന്നതാണ് നാട്ടുകാരുടെ പരാതി. തൃത്താല പൊലീസ് മാരായംകുന്നത്തെ വീട്ടമ്മയില്‍ നിന്നും മൊഴിരേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here