ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്‌സീഡി നിര്‍ത്തലാക്കരുതെന്ന് രമേശ് ചെന്നിത്തല

Posted on: August 26, 2016 11:33 am | Last updated: August 26, 2016 at 11:33 am

ramesh chennithalaനെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്‌സീഡി നിര്‍ത്തലാക്കരുതെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനര്‍ ഹര്‍ജി നല്‍കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹജ്ജ് ക്യാബില്‍ തീര്‍ത്ഥാടകരെ അഭിസംമ്പോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹ.ം ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇന്ത്യയിലെ മുസലിംഗള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനായി സബ്‌സിഡി നല്‍കുന്നതാണ് ഇത് തുടരുക തന്നെ ചെയ്യണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.