Connect with us

Malappuram

ടി എ റസാഖിന് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

കൊണ്ടോട്ടി: അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന് സിനിമാ പ്രവര്‍ത്തകരുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൊണ്ടോട്ടിയിലെ റസാഖിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്. സാഹിത്യത്തിലൂന്നിയ കഥകളാണ് റസാക്ക് സിനിമയില്‍ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ജീവിതഗന്ധിയായിരുന്നതായും അദ്ദേഹം പറഞ്ഞു. ബന്ധുക്കളേയും കുടുംബങ്ങളേയും ആശ്വസിപ്പിച്ച് സ്പീക്കര്‍ മടങ്ങി.

Latest