നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

Posted on: August 26, 2016 12:21 pm | Last updated: August 26, 2016 at 7:17 pm
SHARE

The security personnel deployed from Chitwan District Police Office in search and rescue operation for a passenger bus that plunged into Trishuli River near Kalikhola along the Narayangadh Munglin road section on Friday, August 26, 2016. Photo: Tilak Ram Rimal/THT

കാഠ്മണ്ഡു: നേപ്പാളിലെ ചാണ്ഡിബംഗ്‌യാങില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് സംഭവം. ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള ചാണ്ഡിബംഗ്‌യാങിലുള്ള ശക്തമായ ഒഴുക്കുള്ള ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 39 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപ പ്രദേശമായ ഭാരത്പൂരിലെ ആശുപത്രിക.ില്‍ പ്രവേശിപ്പിച്ചു.

കിഴക്കന്‍ നേപ്പാളില്‍ ഈ മാസം ആദ്യ വാരത്തില്‍ ആളുകളെ കുത്തിനിറച്ച് പോയ ഒരു ബസ് അപകടത്തില്‍പ്പെട്ട് 33 പേര്‍ മരിച്ചിരുന്നു. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here