എം ഇ ടി അവാര്‍ഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

Posted on: August 26, 2016 9:57 am | Last updated: August 26, 2016 at 9:57 am

കൊപ്പം: എസ് എസ് എല്‍ സി, മദ്‌റസ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കൊപ്പം എം ഇ ടി വിദ്യാലയത്തിലെ ജേതാക്കളെ അനുമോദിച്ചുള്ള അവാര്‍ഡ്‌ഫെസ്റ്റ് 2016 എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു.
എം ഇ ടി ജനറല്‍ സെക്രട്ടറി ഉമര്‍ മദനി അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്കള്‍ക്കുള്ള അവാര്‍ഡ് എം എല്‍ എ മുഹമ്മദ് മൂഹ്‌സിന്‍ നല്കി.
98 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലു മാസ്റ്ററും മദ്‌റസാറാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് അബ്ദുമുനീര്‍ ഹാജി ആമയൂരും വിതരണം ചെയ്തു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മെഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുലത്തീഫും സ്‌കൂള്‍ പാര്‍ലിമെന്ററിലേക്ക് തിരെഞ്ഞടുക്കപ്പെട്ടവര്‍ക്കുള്ള ബാഡ്ജ് ട്രഷറര്‍ ഇസ്മാഈല്‍ ഹാജിയും വിതരണം ചെയ്തു. തുടര്‍ന്ന് എം എല്‍ എക്കുള്ള സ്‌കൂളിന്റെ ഉപഹാരസമര്‍പ്പണം ജനറല്‍ സെക്രട്ടറി ഉമര്‍മദനി വിളയൂര്‍ നല്‍കി ആദരിച്ചു. മുസ്തഫ ദാരിമി വിളയൂര്‍, ഉസ്മാന്‍ മിസ്ബാഹി വിളത്തൂര്‍, റസാഖ് മിസ്ബാഹി ആമയൂര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, മുഹമ്മദ് കുട്ടിഅന്‍വരി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍. യൂസഫ് സഖാഫി, ത്വാഹിര്‍ സഖാഫി, അശറഫ് ആമയൂര്‍, ഇബ്രാഹിം അശറഫി ആമയൂര്‍, ശരീഫ് ചെര്‍പ്പുള്ളശേരി, റസാഖ് അല്‍ഹസനി. ശറഫുദ്ദീന്‍ പ്രസംഗിച്ചു.