Connect with us

Ongoing News

തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ ആറു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ പൊയ്യയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ ആറു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. സംഭവത്തില്‍ ആയുസ് എന്ന അഞ്ചു വയസുകാരന് മുഖത്ത് ഗുരുതര പരിക്കേറ്റു. ആയുസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു തെരുവുനായുടെ ആക്രമണം. മാള പൊയ്യയില്‍ കൃഷ്ണന്‍കൊട്ട പാലത്തിന് സമീപമായിരുന്നു സംഭവം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആയുസിനാണ് ഗുരുതര പരിക്കേറ്റത്. ആയുസിന്റെ മുഖത്തു നിന്ന് മാംസം ഇളകി പോയിട്ടുണ്ട്.

പരിക്കേറ്റവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest