തെലുങ്ക് സിനിമാ നടന്‍മാരുടെ അനുകൂലികള്‍ ഏറ്റുമുട്ടി; കുത്തേറ്റ യുവാവ് മരിച്ചു

Posted on: August 26, 2016 12:51 am | Last updated: August 26, 2016 at 12:51 am
SHARE

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്‍മാരായ പവന്‍ കല്യാണിന്റെയും ജൂനിയര്‍ എന്‍ ടി ആറിന്റെയും ഫാന്‍സുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പവന്‍ കല്യാണിന്റെ അനുകൂലിക്കുന്ന 24കാരനായ വിനോദ് കുമാറിനാണ് കുത്തേറ്റത്. പവന്‍ കല്യാണിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനാണിയാള്‍. പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്കിടെ പവന്‍ കുമാറിനെ പുകഴ്ത്തി നടത്തിയ പ്രസംഗം ജൂനിയര്‍ എന്‍ ടി ആറിന്റെ ഫാന്‍സിനെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.