നയതന്ത്ര ചര്‍ച്ചകള്‍ക്കായി ജോണ്‍ കെറി ഇന്ത്യയിലെത്തുന്നു

Posted on: August 26, 2016 6:50 am | Last updated: August 26, 2016 at 12:51 am
SHARE

ന്യൂഡല്‍ഹി: നയതന്ത്ര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അടുത്താഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ- നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനായി ഈ മാസം 29 മുതല്‍ 31 വരെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ വാണിജ്യ- നയതന്ത്ര ചര്‍ച്ചയാണിത്. ജോണ്‍ കെറിയെ കൂടാതെ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി പെന്നി പ്രിസ്‌കേറും അമേരിക്കയെ പ്രതിനിധീകരിച്ച് ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശിലും ജോണ്‍ കെറി സന്ദര്‍ശനം നടത്തുന്നുണ്ട്.