Connect with us

Kerala

ചൊവ്വാഴ്ച്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ചൊവ്വാഴ്ച്ച നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകളുടെ പ്രധാനാവശ്യമായ പെര്‍മിറ്റിന്റെ കാര്യത്തില്‍ തെളിവെടുപ്പ് നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.

ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് റോഡ് നികുതിയിലുണ്ടായ ഗണ്യമായ വര്‍ധന പിന്‍വലിക്കുക, 31 റൂട്ടുകളുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

Latest