പാകിസ്താന്‍ പരാമര്‍ശം: നടി രമ്യയുടെ കാറിന് നേരെ മുട്ടയേറ്

Posted on: August 25, 2016 8:35 pm | Last updated: August 26, 2016 at 10:48 am
SHARE

remyaമംഗലുരു: പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് നേരെ മംഗലാപുരത്ത് മുട്ടയേറ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രമ്യയുടെ കാറിന് നേരെ വിമാനത്താവളത്തിന് സമീപമാണ് മുട്ടയേറുണ്ടായത്. കോണ്‍ഗ്രസ് മുന്‍ എം.പിയാണ് രമ്യ.


മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് കദ്രിയിലേക്ക് പോകുകയായിരുന്നു രമ്യയുടെ കാറിന് നേരെ വിഎച്ച്പിബംജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് മുട്ടയേറ് നടത്തിയത്. സംഭവത്തില്‍ പത്തോളം ബിജെപി- ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തുപാകിസ്താന്‍ നരകമല്ലെന്നും അവിടുത്തെ ജനങ്ങള്‍ നമ്മളെ പോലെ തന്നെയാണെന്നും രമ്യ പറഞ്ഞിരുന്നു. പാകിസ്താന്‍ നരകതുല്യമായ രാജ്യമാണെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കവേ ആണ് രമ്യ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രമ്യക്കെതിരെ കടന്നാക്രമണവുമായി രംഗത്തെത്തി.

എന്നാല്‍ ഇത്തരം വിവരമില്ലാത്തവര്‍ പറയുന്നത് കേട്ട് പറഞ്ഞത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് രമ്യ വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കുടകില്‍ നിന്നുള്ള അഭിഭാഷകനായ വിറ്റല്‍ ഗൗഡ നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തന്‍ കോടതിയെ സമീപിച്ചിരുന്നു.അതേ സമയം പൊലീസ് പറഞ്ഞപ്പോഴാണ് മുട്ടയേറിന്റെ കാര്യം അറിഞ്ഞതെന്ന് രമ്യ പ്രതികരിച്ചു. വാഹനവ്യൂഹത്തിന് നേരെയാണ് ഏറുണ്ടായത്. തന്റെ കാറില്‍ മുട്ടയേറ് കൊണ്ടിട്ടില്ലെന്നും രമ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here