Connect with us

Gulf

മൊബൈല്‍ ഫോണുകള്‍ നിയന്ത്രിക്കാന്‍ ഡിവൈസ് മാനേജ്‌മെന്റുമായി ഉരീദു

Published

|

Last Updated

ദോഹ: കമ്പനി മൊബൈല്‍ ഫോണുകളില്‍ ഗെയിമുകളും ആപ്പുകളും നിറച്ച് ഇനി തോന്നിയ പോല “കസ്റ്റമൈസ്” ചെയ്യാനാകില്ല. ജീവനക്കാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളെയെല്ലാം ഒറ്റ കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കാവുന്ന മൊബൈല്‍ ഡിവൈസ് മാനേജ്‌മെന്റ് സംവിധാനം ഉരീദു അവതരിപ്പിക്കുന്നു. കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ എല്ലാ മൊബൈല്‍, സ്മാര്‍ട്ട് ഡിവൈസുകളും നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടു തന്നെയുള്ള സംവിധാനമാണിതെന്നും കമ്പനിയുടെ സ്വന്തം മൊബൈലുകളെ നിരീക്ഷണ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കും. കമ്പനിയുടെ ഡാറ്റ ഉപയോഗിക്കുന്ന ഡിവൈസുകളും നിരീക്ഷിക്കാം. ഐ ബി എം മാസ് 360 ആണ് ഉരീദുവിനു വേണ്ടി ഡിവൈസ് മാനേജര്‍ വികസിപ്പിച്ചത്. രാജ്യത്ത് ജോലി ആവശ്യാര്‍ഥം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ വര്‍ധിച്ചു വരികയാണ്. സ്വന്തം ഫോണുകള്‍ കമ്പനിയുടെ ഡാറ്റയില്‍ ഉപയോഗിക്കുന്നവരും യഥേഷ്ടമുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനു നിയന്ത്രിക്കുന്നതിനും കമ്പനികളെ സഹാകിക്കുന്ന ആപ്ലിക്കേഷനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു പോര്‍ട്ടലില്‍നിന്ന് ഉപയോഗിക്കാമെന്നത് സങ്കീര്‍ണതകളെയും ഒഴിവാക്കാനാകുന്നു. മറ്റു നിരവധി ഡിവൈസുകളുമായി സംയോജിപ്പിക്കാമെന്നത് ജീവനക്കാര്‍ക്കും സഹായകമാകും. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുന്നതിനും പ്രതിദിന റിസ്‌ക് കുറക്കുന്നതിനും സഹായകമായ സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് ഉരീദു സി ഇ ഒ യൂസുഫ് അബ്ദുല്ല അല്‍ ഖുബൈസി പറഞ്ഞു. ജീവനക്കാര്‍ക്ക് കമ്പനയുടെ ഇ മെയില്‍, കലന്‍ഡര്‍, കോണ്‍ടാക്ട്‌സ് എന്നിവയിലേക്ക് പ്രവേശിക്കുന്നതിനും സിസ്റ്റം സൗകര്യമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.