തെലുങ്ക് സിനിമാ താരങ്ങളുടെ ആരാധകര്‍ സംഘര്‍ഷം, ഒരാള്‍ കുത്തേറ്റ് മരിച്ചു

Posted on: August 25, 2016 5:27 pm | Last updated: August 25, 2016 at 5:39 pm
SHARE

ntr ബംഗളരൂ: തെലുങ്ക് സിനിമാ താരങ്ങളായ പവന്‍ കല്യാണിന്റേയും ജൂനിയര്‍ എന്‍.ടി.ആറിന്റേയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. പവന്‍ കല്യാണിന്റെ ആരാധാകന്‍ വിനോദ് കുമാര്‍ (24) ആണ് മരിച്ചത്. പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമാണ് കൊല്ലപ്പെട്ട വിനോദ് കുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ ആരാധകനായ അക്ഷയെ പോലീസ് അറസ്റ്റ് ചെയ്തു.

കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിക്കിടെയാണ് സംഭവം. കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയാണ് പരിപാടി സംസാരിച്ചത്. പരിപാടിയില്‍ വച്ച് പവന്‍ കല്യാണിനെ പുകഴ്ത്തുകയും അവസാനം പവന്‍ ജയിക്കട്ടെ എന്നു വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ചടങ്ങില്‍ പങ്കെടുത്ത് ജൂനിയര്‍ എന്‍.ടി.ആറിന്റെ ആരാധകര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ജൂനിയര്‍ എന്‍.ടി.ആറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്നാണ് വിനോദിന് നെഞ്ചില്‍ കുത്തേറ്റത്. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here