ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ചരക്കു വാഹനങ്ങള്‍ക്ക് നിരോധം വരും

Posted on: August 25, 2016 4:29 pm | Last updated: August 25, 2016 at 4:29 pm

SBROADദുബൈ: ചരക്കുവാഹനങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിരോധം ഏര്‍പെടുത്തുമെന്ന് യു എ ഇ അടിസ്ഥാന വികസന സൗകര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് പറഞ്ഞു. വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. 2030ഓടെ വാഹനാപകടങ്ങളില്‍ ഒരാള്‍ പോലും മരണപ്പെടരുതെന്നാണ് കാഴ്ചപ്പാട്.

ഗതാഗത കുരുക്കിനും ഗുരുതരമായ അപകടങ്ങള്‍ക്കും ചരക്കുവാഹനങ്ങള്‍ ഇടയാക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷാരംഭത്തിലോ നിയമം പ്രാബല്യത്തിലാക്കാനാണ് ആലോചനയെന്നും മന്ത്രി വ്യക്തമാക്കി. ദൈദ് ഷാര്‍ജ റോഡുകളില്‍ ചരക്കുവാഹന വിശ്രമകേന്ദ്രങ്ങള്‍ താമസിയാതെ നിലവില്‍ വരും. ദുബൈ എമിറേറ്റിലും സമാന സംവിധാനം കൊണ്ടുവരും.