Connect with us

International

സൗരയുഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തി

Published

|

Last Updated

ഭൂമിക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. സോളാര്‍ സിസ്റ്റത്തിന് പുറത്ത് ഭൂമിക്ക് ഏറ്റവും അടുത്തായി കണ്ടെത്തുന്ന ഗ്രഹമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയുടെ ഉപഗ്രമാണിതെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. പുതിയ കണ്ടെത്തല്‍ വളരെ പ്രചോദനം നല്‍കുന്നതാണെന്ന് ഗവേഷകസംഘാംഗം ലിസ കാള്‍ടനഗ്ഗര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

പ്രോക്‌സിമ ബി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയിട്ടുണ്ട്. സൗരയുഥത്തിന് പുറത്ത് ജീവന്‍ ഉണ്ടായേക്കാമെന്ന നിഗമനത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തല്‍. വരും ഭാവിയില്‍ റോബോട്ടിക്ക് ഗവേഷണത്തിന് സഹായിക്കുന്നതാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.