ഭക്ഷ്യസുരക്ഷാ നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted on: August 25, 2016 2:48 pm | Last updated: August 26, 2016 at 12:17 am

pinarayiതിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ തയാറാക്കിയ ഉപഭോക്താക്കളുടെ മുന്‍ഗണന പട്ടികയിലെ പിഴവുകള്‍ ഒഴിവാക്കി പുതിയത് പ്രസിദ്ധീകരിക്കും. പുല്ലുവിളയില്‍ തെരുവ്‌നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനമായി.

അധികഅരിവിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമം എത്രയും വേഗം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യും.

റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ ഒഴിവാക്കി പകരം താലൂക്ക് ബ്ലോക്ക് തലങ്ങളില്‍ സര്‍ക്കാര്‍ തന്നെ സംഭരണശാലകള്‍ തുറക്കും. റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന ജോലികളും ഉടന്‍ തുടങ്ങും. തെരുവ്‌നായ്ക്കളുടെ കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോവാനും തീരുമാനമായി.